കോവിഡ് 19: രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: (www.kvartha.com 05.06.2020) കോവിഡ് 19 രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയിരുന്നു.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലായത്. ഇവരില്‍ അന്‍പതോളം പേരുടെ സാംപിളുകള്‍ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകള്‍ വെള്ളിയാഴ്ച ശേഖരിക്കും. പ്രസവത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.

ഈ സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ വിടാനാണ് തീരുമാനം. അതേസമയം സ്ത്രീക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവര്‍ക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Kozhikode, News, Kerala, Health, COVID19, Treatment, Patient, Covid 19; 80 health workers went to quarantine in Kozhikode

Keywords: Kozhikode, News, Kerala, Health, COVID19, Treatment, Patient, Covid 19; 80 health workers went to quarantine in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?