കോവിഡ്; മസ്‌കത്തില്‍ നിന്നെത്തിയ ആള്‍ മരിച്ചു, ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി
കണ്ണൂര്‍: (www.kvartha.com 11.06.2020) കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ബുധനാഴ്ച ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാത്രി പത്തരയോടെയാണ് മരണം. ബുധനാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറടക്കം നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ഇതേ സമയം ബുധനാഴ്ച സംസ്ഥാനത്ത് 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 57 പേര്‍ക്ക് രോഗം ഭേദമായി. രോഗികളില്‍ 34 പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍, തിരുവനന്തപുരം രണ്ടുവീതം, കോഴിക്കോട് ഒന്ന്.905 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. 1,238 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളത് 2,10,592 പേരാണ്.
Keywords: Kannur, News, Kerala, COVID-19, Death, hospital, Treatment, One more covid death in Kerala
Powered by Info News For You

Comments
Post a Comment