കോവിഡ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി മരിച്ചു: സംസ്ഥാനത്ത് മരണം 18 ആയി
കണ്ണൂര്‍ (www.evisionnews.co): സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് (70) ആണ് മരിച്ചത്. ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മസ്‌കറ്റില്‍നിന്ന് മേയ് 27നാണ് അദ്ദേഹം നാട്ടിലെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
Powered by Info News For You

Comments
Post a Comment