സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹം, അതിനുള്ള പക്വത തനിക്കുണ്ട്: ആവശ്യവുമായി 17കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍


മലപ്പുറം: (www.kvartha.com 27.06.2020) സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനു അനുവദിക്കണമെന്ന ആവശ്യവുമായി 17കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുന്‍പിലെത്തി. കുടുംബാംഗങ്ങളോടു വഴക്കിട്ട് വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തുകയും സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. വീട്ടില്‍ നിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോട് വ്യക്തമാക്കി.

17കാരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്ന് വിലയിരുത്തുകയും തുടര്‍ന്ന് ചെയര്‍മാന്‍ പി ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്കു ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയക്കുകയും ചെയ്തു. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കി. തുടര്‍ന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി.

Malappuram, News, Kerala, Child, Boy, Woman, House, Family, CWC, Child Welfare Committee, 17 year old boy approach CWC to live as woman

Keywords: Malappuram, News, Kerala, Child, Boy, Woman, House, Family, CWC, Child Welfare Committee, 17 year old boy approach CWC to live as woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?