രാജ്യത്ത് തുടര്‍ച്ചയായ 16-ാം ദിവസവും ഇന്ധനവില കൂടി
ന്യൂഡെല്‍ഹി: (www.kvartha.com 22.06.2020) രാജ്യത്ത് തുടര്‍ച്ചയായ 16-ാം ദിവസവും ഇന്ധനവില കൂടി. തിങ്കളാഴ്ച പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ 16-ാം ദിവസവും വിലവര്‍ധനവോടെ ഡീസലിന് 75.07 രൂപയായി വില. പെട്രോളിന്റെ വില 79.77 രൂപയിലേക്ക് എത്തി. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയും വില വര്‍ധിപ്പിച്ചു.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങളായത്.
Keywords: New Delhi, News, National, Petrol Price, Price, diesel, Hike, Business, Petrol, diesel prices hiked for 16th day in a row

Powered by Info News For You

Comments
Post a Comment