മലയോര വികസന വിഷയത്തില്‍ കാസര്‍കോട് വാര്‍ത്തയുടെ ഇടപെടല്‍; 16ന് ഓണ്‍ ലൈനില്‍ സംവാദം; സംവാദത്തിലേക്കു പൊതു ജനത്തെ ക്ഷണിച്ചു സി പി എം ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (https://ift.tt/3d3nFJe) ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ വികസന വിഷയത്തില്‍ കാസര്‍കോട് വാര്‍ത്ത നടത്തിയ ഇടപെടല്‍ മറ്റൊരു വഴി തിരി വിലേക്ക്. ഈമാസം 16ന് വികസന വിഷയത്തില്‍ സി പി എം എളേരി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സംവാദത്തിന് പൊതു ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ എളേരി ഏരിയാ കമ്മറ്റി സെക്കട്ടറിയും ഡി. വൈ. എഫ്. ഐ. നേതാവും നിലവില്‍ സി. പി. എം. ജില്ലാ കമ്മറ്റി അംഗവുമായ സാബു എബ്രഹാം ആണ് വികസനം സംബന്ധിച്ചു തുറന്ന സംവാദത്തിനു പാര്‍ട്ടി ഒരുക്കമാണെന്ന് ചൂണ്ടി കാട്ടി ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. 16ന് വൈകുന്നേരം 7.30 മുതല്‍ എളേരി ഏരിയാ കമ്മറ്റിയുടെ ഫെയ്സ് ബുക്ക് പേജില്‍ ലൈവ് ആയി നടക്കുന്ന സംവാദത്തില്‍ ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.



സി. പി. എം. ഭരിക്കുന്നവെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ മുടന്തേന്‍ പാറ പട്ടിക വര്‍ഗ്ഗ കോളനി യിലെയും കോണ്‍ഗ്രസ് ഭരിക്കുന്ന ബളാല്‍ പഞ്ചായത്തിലെ കമ്മാടി കോളനിയിലെയും ദുരിത സ്ഥിതി കാസര്‍കോട് വാര്‍ത്ത പുറത്ത് കൊണ്ടു വന്നിരുന്നു. ഇത് രണ്ട് പഞ്ചായത്തുകളിലെ ജനപ്രധിനിധികള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന പോരിന് ഇടയാക്കി. വികസനം എടുത്തു പറഞ്ഞും അവികസനം ചൂണ്ടി കാട്ടിയും നേതാക്കള്‍ മത്സരിച്ചപ്പോള്‍ പിന്നീടുള്ള ദിവസങ്ങളില്‍ കാസര്‍കോട് വാര്‍ത്ത ചൂണ്ടികാട്ടിയ മുടന്തേന്‍ പാറയിലും കമ്മാടിയിലും ഉണ്ടാക്കിയ വികസനം ചെറുതല്ല. വികസന വിഷയം ചൂണ്ടി കാണിച്ച കാസര്‍കോട് വാര്‍ത്തയെ അഭിനന്ദിക്കാന്‍ തയ്യാറായ സി. പി. എം. ജില്ലാ നേതാവ് സാബു എബ്രഹാമിന്റെ പൊതു ജനങ്ങളെ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

മലയോരമേഖലയുടെ വികസനത്തിന് ഗതിവേഗം കൂട്ടിയത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍...

ഏത് മേഖലയെടുത്തു പരിശോധിച്ചാലും എല്‍ഡിഎഫിന്റെ കൈയ്യൊപ്പ് പതിയാത്ത ഒരു വികസനവും മലയോരത്ത് നടന്നിട്ടില്ല എന്ന് കാണാം. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് റോഡുകളും പാലങ്ങളും. അതില്‍ റോഡുകളെ കുറിച്ച് ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞു. മലയോരത്തെ പ്രധാനപ്പെട്ട പാലങ്ങളെല്ലാം ഏത് ഗവണ്‍മെന്റിന്റെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത് എന്ന് പരിശോധിച്ചു നോക്കിയാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ് എന്നു മനസ്സിലാവും. തേജസ്വിനി പുഴയില്‍ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ ,നെടുങ്കല്ല് -കൊല്ലാട പാലങ്ങള്‍, കാക്കടവ് പാലം, ചെറുപുഴ ചെക്ക് ഡാം, ചൈത്രവാഹിനി പുഴയില്‍ പുങ്ങംചാല്‍, കുന്നുംകൈ , പെരുമ്പട്ട പാലങ്ങള്‍, വള്ളിക്കടവ് പാലം തുടങ്ങി അതിപ്രധാനമായ എല്ലാ പാലങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വന്നത്. ഗതാഗതത്തിനും ജലസേചനത്തിനും പ്രാധാന്യമുള്ള മൈക്കയം ചെക്ക് ഡാം 1.25 കോടി, വരമ്പുപാറ ചെക്ക് ഡാം , മങ്കയം - കാറളം നീര്‍ത്തട പദ്ധതി എന്നിവയും, മുക്കട, പെരുമ്പട്ട, ചെമ്മരംകയം, കാലിക്കടവ്, പാങ്കയം തുടങ്ങി നിരവധി കമ്പിപ്പാലങ്ങളും ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഇനിയും ചേര്‍ക്കാന്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ നോക്കാം യുഡിഎഫ് കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച താലൂക്ക് ഓഫീസിന് സ്വന്തം ആസ്ഥാന മന്ദിരം (മിനി സിവില്‍ സ്റ്റേഷന്‍) 11.79 കോടി പിണറായി സര്‍ക്കാരാണ് അനുവദിച്ചത്. ആര്‍ടിഒ ഓഫീസ്, ലീഗല്‍മെട്രോളജി ഓഫീസ്, ഭീമനടി ഗ്രാമീണ കോടതി എന്നിവയെല്ലാം ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. ഭീമനടി കെഎസ്ഇബി ഓഫീസ്, ഭീമനടി റവന്യു ക്വാര്‍ട്ടേഴ്‌സ് എന്നിവ പൂര്‍ത്തിയായി. നര്‍ക്കിലക്കാട് , മാലോം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം ആരംഭിച്ചു. നല്ലോംപുഴ കെഎസ്ഇബി ഓഫീസ്, ഭീമനടി കെഎസ്ഇബി ഓഫീസ് വിഭജിച്ച് നല്ലോംപുഴയില്‍ പുതിയ കെഎസ്ഇബി ഓഫീസ് നിര്‍മ്മിച്ചത് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. സഖാവ് പിണറായി വൈദ്യുതി മന്തിയായ കാലത്താണ് കൂവ പാറ 33 കെ.വി സബ് സ്റ്റേഷന്‍ നിലവില്‍ വന്നത് 1സ്ഥലം സംഭാവന നല്‍കിയത് സി.പി. എം ഭീമനടി ലോക്കല്‍ കമ്മറ്റിയാണ്. കമ്പല്ലൂര്‍, ഭീമനടി, മുക്കട ആയൂര്‍വേദ ആശുപത്രികള്‍, കമ്മാടം, നല്ലോംപുഴ ഹോമിയോ ഡിസ്‌പെന്‍സറികള്‍, മൗക്കോട് കുടുംബാരോഗ്യകേന്ദ്രം എന്നിവ അനുവദിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കൊന്നക്കാട് പിഎച്ച്‌സി, മാലോം ആയുര്‍വേദ ആശുപത്രി. ഭീമനടി പിഡബ്ല്യുഡി ഓഫീസും റസ്റ്റ്ഹൗസിന് ഈ വര്‍ഷത്തെ ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാം പൂര്‍ത്തിയായി എന്ന് നമ്മള്‍ കരുതുന്നുമില്ല. മലയോരത്തിന്റെ വികസനത്തെ കുറിച്ച് എല്‍ഡിഎഫിന്റെ ശ്രദ്ധയും ജാഗ്രതയും പൊതുജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കുറച്ച് കാര്യങ്ങള്‍ ഇവിടെ കുറിച്ചു എന്ന് മാത്രം. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് സിപിഎം എളേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് വെച്ച് നടത്തിയ മലയോര വികസന സെമിനാര്‍ മലയോര മേഖലയിലെ ചരിത്രത്തിലെ ആദ്യ അനുഭവമായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത് ആദ്യ അനുഭവമാണ്. ഇന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ് ആയിരം ആളുകളെ സാക്ഷി നിര്‍ത്തി സെമിനാറിന്റെ സമാപനം ഉദ്ഘാടനം നിര്‍വഹിച്ചത്. ആ വേദിയില്‍ വെച്ച് മലയോര വികസനത്തെക്കുറിച്ച് സിപിഎമ്മിന്റെ സെമിനാറില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ സഖാവ് പിണറായി വിജയന് സമര്‍പ്പിക്കുകയുണ്ടായി. സഖാവ് പിണറായി കേരളത്തിലെ മുഖ്യമന്ത്രിയായി വരുകയും ഈ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായും, തൃക്കരിപ്പൂര്‍ എംഎല്‍എയായ രാജഗോപാലന്റെ ശക്തമായ ഇടപെടലുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരുപാട് വികസന കാര്യങ്ങള്‍ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇനിയും മുന്നോട്ട് പോകാനുണ്ട്. അതിന് പൊതുസമൂഹത്തിന്റെ പിന്തുണയും ഞങ്ങള്‍ ആഗ്രഹിക്കുന്നു. യുഡിഎഫ് അല്ല എല്‍ഡിഎഫ് ആണ് ശരി എന്ന് മലയോര വികസന ചരിത്രം പരിശോധിച്ചാല്‍ ഏവര്‍ക്കും മനസ്സിലാകും. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി മലയോരമേഖലയില്‍ എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഏകദേശചിത്രമാണ് വരച്ചു കാണിക്കാന്‍ ശ്രമിച്ചത്. ഈ വികസന മുന്നേറ്റത്തില്‍ മലയോരത്തിനു വിസ്മരിക്കാന്‍ കഴിയാത്ത ചില പേരുകളുണ്ട് അന്തരിച്ച മുന്‍ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാര്‍ മുന്‍ എംഎല്‍എമാരായ സഖാവ് കെ പി സതീഷ് ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം നാരായണന്‍, എം കുമാരന്‍, പള്ളിപ്പുറം ബാലന്‍ തൃക്കരിപ്പൂരിലെ മുന്‍ എംഎല്‍എയും 15 വര്‍ഷക്കാലം കാസര്‍കോട് എംപി ആയിരുന്ന സഖാവ് പി കരുണാകരന്‍ ഉള്‍പ്പെടെയുള്ള ജനനേതാക്കന്‍മാരുടെ വാത്സല്യം കൂടിയായിരുന്നു ഈ വികസന മുന്നേറ്റങ്ങളെല്ലാം. നാടിന്റെ വികസനത്തിനായി ആരോഗ്യപരമായ സംവാദത്തിന് സിപിഎം ഒരുക്കമാണ്. വരുന്ന ചൊവ്വാഴ്ച (1662020) വൈകിട്ട് 7.30 ന് സിപിഎം എളേരി ഏരിയാ കമ്മറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ വെച്ച് കഴിഞ്ഞ 5 ദിവസം നടത്തിയ വികസന കുറിപ്പുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏവര്‍ക്കും രേഖപ്പെടുത്താവുന്നതാണ്

സംവാദത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

Keywords: Kasaragod, Kerala, news, CPM, Social-Media, Online discussion about development
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?