കോട്ടയത്തെ 16കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍; തെളിവായത് ഊമക്കത്ത്; സംഭവം ഇങ്ങനെ!

കോട്ടയം: (www.kvartha.com 12.06.2020) കോട്ടയത്തെ പ്രായപൂര്‍ത്തിയാകാത്ത 16കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. മരണം തൂങ്ങിമരണമാണെങ്കിലും അതിന്റെ കാരണം വ്യക്തമായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മരണകാരണം വ്യക്തമായത്.

മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടില്‍ സഹായിയായി താമസിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം നല്കിയാണ് ഇയാള്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെങ്കിലും അതില്‍ നിന്നും പിന്തിരിഞ്ഞുവെന്ന് അറിവായതോടെയാണ് പെണ്‍കുട്ടി ജീവന്‍ ഒടുക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
16 year old girl suicide issues; Police arrested 21 year old man, Kottayam, News, Local-News, Complaint, Probe, Suicide, Kerala.


കഴിഞ്ഞദിവസം കാഞ്ഞാര്‍ സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇടുക്കി മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിഥിനാണ് (21) അറസ്റ്റിലായത്. പെണ്‍കുട്ടിയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

കൂടാതെ പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരന്തരം പീഡനത്തിന് വിധേയമായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ നിരവധി ചിത്രങ്ങളും മറ്റ് രേഖകളും കണ്ടെത്തി. ഇയാളെ പൊട്ടന്‍ഷ്യല്‍ ടെസ്റ്റിന് വിധേയനാക്കി. കാഞ്ഞാര്‍ സിഐ വിവി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Keywords: 16 year old girl suicide issues; Police arrested 21 year old man, Kottayam, News, Local-News, Complaint, Probe, Suicide, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?