എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16, എന്നാല്‍ പഠിക്കുന്നത് ആറാംക്ലാസില്‍, പ്രായപൂര്‍ത്തിയായത് ഒരു മാസം മുന്‍പ്, നിര്‍ബന്ധിച്ച് 23 കാരനുമായി ബാലവിവാഹം; ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ ശിക്ഷാനടപടിക്ക് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍


ഹൈദരാബാദ്: (https://ift.tt/372EwLa) എഫ്‌ഐആറില്‍ 16 വയസ് കൊടുത്തിരുന്ന പെണ്‍കുട്ടിയെ ഇരുപത്തിമൂന്നുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ വിവാഹം നടത്തി കൊടുത്തവര്‍ക്കെതിരെ കേസ്. വിവാഹം നടത്തിയ പുരോഹിതന്‍, വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്‌സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷാ നടപടി.

News, National, Telangana, Hyderabad, Marriage, Child Abuse, Case, Parents, NDTV, 16 year old girl in was married to a 23 year old ma Telangana

ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. വിവാഹം നടത്തിയവര്‍ക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം എന്ന സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തകന്‍ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ഗുഡ്‌ലപോച്ചംപള്ളിക്ക് സമീപം കണ്ട്‌ലകോയ ജില്ലയില്‍ മേദ്ചലിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂര്‍ത്തിയായതെന്നും ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.

നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. ഏകദേശം 30 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരാരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല. ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വകുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

Keywords: News, National, Telangana, Hyderabad, Marriage, Child Abuse, Case, Parents, NDTV, 16 year old girl in was married to a 23 year old ma Telangana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?