ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം കരിപ്പൂരില്‍ ഇറങ്ങി; മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 159 പേര്‍ക്ക് ഇത് ആശ്വാസം


ദുബൈ: (www.kvartha.com 04.06.2020) യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കരിപ്പൂരില്‍ ഇറങ്ങി. യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേതാണ് കരിപ്പൂരില്‍ ഇറങ്ങിയത്. പ്രത്യേക വിമാനം ഒരുക്കിയിരുന്നത് ഷാര്‍ജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു. യുഎഇ പ്രാദേശിക സമയം വൈകിട്ട് 6.30 മണിക്കാണ് വിമാനം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 12 മണിക്ക് കരിപ്പൂരില്‍ ഇറങ്ങി. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 159 പേരാണ് യാത്ര ചെയ്തിരുന്നത്.

കോവിഡ് പരിശോധനയില്‍ പോസിറ്റീവായ 19 പേരുടെ യാത്ര മുടങ്ങി. സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് വൈകീട്ട് ആറര മണി സമയത്തേക്ക് മാറ്റിയെങ്കിലും പുറപ്പെടാനായില്ല. പിന്നീട് രാത്രി 11.30 മണിക്ക് പറന്നുയരുമെന്ന് അറിയിക്കുച്ചെങ്കിലും വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടും.

Dubai, News, Gulf, Flight, UAE, The first chartered flight from the UAE to Kerala landed at Karipur

വിമാന സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി നിസാര്‍ തളങ്കര, ഫ്ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു. സംസ്ഥാന മുസ്ലിംലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഡെല്‍ഹി ഓഫീസ് നടത്തിയ ഇടപെടലാണ് സര്‍വീസുകള്‍ വേഗത്തിലാക്കിയത്.

Keywords: Dubai, News, Gulf, Flight, UAE, The first chartered flight from the UAE to Kerala landed at Karipur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?