സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 ന് ശേഷം തുറന്നേക്കുമെന്ന് മന്ത്രി രമേഷ് പൊഖ്രിയാല്‍


ന്യൂഡെല്‍ഹി: (https://ift.tt/3dDACL7) കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ ലോക് ഡൗണ്‍ വന്നതോടെ അടച്ചു പൂട്ടിയ സ്‌കൂളുകള്‍ എല്ലാം തുറക്കും. ഓഗസ്റ്റ് 15-നുശേഷം സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. ബിബിസിക്ക് ജൂണ്‍ 3ന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

News, National, India, New Delhi, Minister, BBC, Education, School, Schools, colleges to reopen across India from August 15

മാര്‍ച്ച് 16നാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചത്. 33 കോടി വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് കുറഞ്ഞ ഹാജര്‍ നിരക്കില്‍ സ്‌കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് മെയ് അവസാനം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Keywords: News, National, India, New Delhi, Minister, BBC, Education, School, Schools, colleges to reopen across India from August 15


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?