നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ 15 ദിവസത്തിനുള്ളില്‍ എത്തിക്കണം; സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാക്കണം; കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: (www.kvartha.com 09.06.2020) നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്നും ഇതിനായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി.
വിലക്കുകള്‍ ലംഘിച്ച് സ്വന്തം വീടുകളില്‍ പോകാന്‍ ശ്രമിച്ചതിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണം. 15 ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനുള്ള നടപടി എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കൗണ്‍സലിംഗ് സെന്ററുകള്‍ തുറക്കണം. തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണം. എത്ര തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ജൂലൈ എട്ടിനു വീണ്ടും പരിഗണിക്കും.
അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തത് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തൊഴിലാളികളുടെ മടക്കയാത്ര 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Keywords: Send Migrants Home Within 15 Days, Drop Cases: Supreme Court To States, New Delhi, News, Trending, Lockdown, Supreme Court of India, Train, Railway, National.

Powered by Info News For You

Comments
Post a Comment