വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി 2 മാസം ഗര്‍ഭിണിയെന്ന് ഡോക്ടര്‍; മുത്തച്ഛന്റെ അനുജനായ 75കാരന്‍ അറസ്റ്റില്‍

കോട്ടയം: (www.kvartha.com 16.06.2020) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി രണ്ടു മാസം ഗര്‍ഭിണിയെന്ന് ഡോക്ടര്‍. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ട പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ അനുജനായ 75കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ദേവികുളത്താണ് സംഭവം. പ്രതിയെ വിളിച്ചുവരുത്തി ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍വച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് അമ്മ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് ഡോക്ടര്‍ വിവരം ചോദിച്ചപ്പോഴാണ് മുത്തച്ഛന്റെ അനുജനാണ് പീഡിപ്പിച്ചതെന്ന വിവരം അറിയുന്നത്.

75 year old arrested under pocso case, Kottayam, News, Local-News, Molestation, Crime, Criminal Case, Complaint, Police, Arrested, Kerala

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഇതുസംബന്ധിച്ച് ദേവികുളം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: 75 year old arrested under pocso case, Kottayam, News, Local-News, Molestation, Crime, Criminal Case, Complaint, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?