കിണര്‍ വൃത്തിയാക്കുന്നതിനിടെ ഏണി വൈദ്യുത ലൈനില്‍ തട്ടി 12 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു


കാസര്‍കോട് (www.evisionnews.co): കിണര്‍ വൃത്തിയാക്കുന്നതിനിടെ ഏണി വൈദ്യുത ലൈനില്‍ തട്ടി 12 വയസുകാരന്‍ ഷോക്കേറ്റു മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മാങ്ങാട് സ്വദേശി ബഷീറിന്റെ മകന്‍ തബ്ഷീര്‍ (12) ആണ് മരിച്ചത്. പിതാവ് ബഷീറും അമ്മാവന്‍ ഷമീമും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു. പണി കഴിഞ്ഞ് കിണറില്‍ നിന്ന് കയറുന്നതിനിടെ ഇരുമ്പു കൊണ്ട് നിര്‍മിച്ച ഏണി സമീപത്തെ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു.

പിതാവും അമ്മാവനും ഷോക്കേറ്റ് തെറിച്ചു വീണു. സഹായിക്കാന്‍ ചെന്ന തബ്ഷീര്‍ ഏണിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉണങ്ങിയ കമ്പുകൊണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം രാത്രി തന്നെ ഖബറടക്കി. പിഎം ആയിശയാണ് മാതാവ്. സഹോദരി: ഫാത്തിമ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?