കിടപ്പിലായ ആള്‍ നേരിട്ടെത്തിയാല്‍ മാത്രമേ പെന്‍ഷന്‍ തുക നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍; പെന്‍ഷന് വേണ്ടി 120 വയസ്സുള്ള മാതാവിനെ 70 കാരിയായായ മകള്‍ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


ഭുവനേശ്വര്‍: (https://ift.tt/2UM3QQq) പ്രായാധിക്യത്താല്‍ കിടപ്പിലായ മാതാവ് തന്നെ പെന്‍ഷന്‍ വാങ്ങാന്‍ വരണമെന്ന് ബാങ്ക് അധികൃതരുടെ വാശി. ഒടുവില്‍ തുക വാങ്ങുന്നതിന് 120 വയസ്സുള്ള മാതാവിനെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന 70 കാരിയായായ മകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒഡീഷയിലെ നൗപഡ ജില്ലയിലെ ബരാഗാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യത്വരഹിതമായ സംഭവമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

News, National, India, Video, Mother, Pension, Bank, Elderly Daughter Carries 120 Year Old Mother on Cot to Bank for Pension

അമ്മ നേരിട്ടെത്തിയാല്‍ മാത്രമേ പെന്‍ഷന്‍ തുക നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ലാബേ ബാഗല്‍ തന്റെ അമ്മയെ കിടക്കുന്ന കട്ടിലോടെ വലിച്ചുകൊണ്ടു പോയത്.

അമ്മയുടെ പേരില്‍ ബാങ്കിലുള്ള പെന്‍ഷന്‍ തുകയായ 1500 രൂപ പിന്‍വലിക്കുന്നതിന് ബാങ്കിലെത്തിയ ലാബേ ബാഗലിനോട് അമ്മ നേരിട്ടെത്താതെ പണം പിന്‍വലിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇതിനായി അമ്മയെ ബാങ്കില്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

120 വയസ്സുള്ള അമ്മയ്ക്ക് ബാങ്കിലെത്താനാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വൃദ്ധയായ ലാബേ ബാഗലിന് അമ്മയെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അമ്മ കിടന്നിരുന്ന കട്ടില്‍ റോഡിലൂടെ വലിച്ചുകൊണ്ടു പോയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രായാധിക്യമുള്ളവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടു.

കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ഇവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് സ്ഥലം എംഎല്‍എ അധിരാജ് പാണിഗ്രാഹി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടതായും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാങ്ക് അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.



Keywords: News, National, India, Video, Mother, Pension, Bank, Elderly Daughter Carries 120 Year Old Mother on Cot to Bank for Pension


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?