ഇരുട്ടടിയായി ഇന്ധനവില: 11 ദിവസത്തിനിടെ കൂട്ടിയത് ആറു രൂപയിലധികം
ദേശീയം (www.evisionnews.co): തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6.03 രൂപ. ഡീസലിന് 6.08 രൂപയും. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 54 പൈസ നല്‍കണം. ഡീസലിന് 71 രൂപ 86 പൈസയും.
തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 73 രൂപ 23 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞപ്പോണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നുരൂപ വര്‍ദ്ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല.
Powered by Info News For You

Comments
Post a Comment