പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ ശരീരത്തില്‍ കയറി 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡെല്‍ഹി: (https://ift.tt/3dDACL7) പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ ശരീരത്തില്‍ കയറിയിറങ്ങി കുഞ്ഞിന് ദാരുണാന്ത്യം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡെല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു ദാരുണ അപകടം സംഭവിച്ചത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ അഖിലേഷ് പിറകിലോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കാറിന് പിറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ശ്രദ്ധിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രാധികയെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാപാരിയായ ജസ്ബീര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ എസ് യു വിയാണ് കുഞ്ഞിന്റെ ജീവനെടുത്തത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, India, New Delhi, Baby, Accident, Death, hospital, Police, Case, Arrest, Dead Body, 10 Month old girl crushed to death as man reversed Mercedes Benz

Powered by Info News For You

Comments
Post a Comment