ലോക്ക്ഡൗണ്‍ കാലം ഭരിച്ച 'ലുഡോ കിംഗ്' നേടിയത് 10 കോടി ഉപഭോക്താക്കളെയും ഞെട്ടിപ്പിക്കുന്ന വരുമാനവും
മുംബൈ: (www.kvartha.com 25.06.2020) ലോക്ക്ഡൗണ്‍ കാലത്തെ പ്രധാന സ്മാര്‍ട്ട് ഫോണ്‍ ഗെയിമായ 'ലുഡോ കിംഗ്' നേടിയത് ഞെട്ടിപ്പിക്കുന്ന വരുമാനമെന്ന് റിപ്പോര്‍ട്ട്. 10 കോടി ഡൌണ്‍ലോഡ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമായി ഇപ്പോള്‍ ലുഡോ കിംഗ് മാറിയിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് ആപ്പുകളില്‍ സ്ഥാനം പിടിക്കാനും ലുഡോയ്ക്ക് കഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ സമയം കളയണമെന്നറിയാതെ വലഞ്ഞവര്‍ ഇന്ത്യയിലെ ബോര്‍ഡ് ഗെയിമുകളില്‍ ഒന്നായ ലുഡോയലേക്ക് തിരിഞ്ഞതാണ് ഇതിന് കാരണം. മെയ് മാസത്തില്‍ മാത്രം 7 കോടി രൂപയോളമാണ് ആപ്പിന്റെ വരുമാനം. മാത്രമല്ല ലോക്ക്‌ഡൌണ്‍ കാലത്തെ മാത്രം വളര്‍ച്ച 142 ശതമാനമാണ്.
മുംബൈ ആസ്ഥാനമാക്കിയുള്ള ഗെയിംടിയോണ്‍ ടെക്‌നോളജീസ് ആണ് ലുഡോ കിംഗ് നിര്‍മ്മിച്ചിരിക്കുന്നത്. 70 ഓളം ജോലിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇത്. ലുഡോ കിംഗിന് ശരാശരി ഒരു ദിവസം 51 ദശലക്ഷം ഉപയോക്താക്കള്‍ എങ്കിലും ലഭിക്കുന്നു എന്നാണ് ടെക് ലോകം അവകാശപ്പെടുന്നത്.
Keywords: National, News, Corona, COVID-19, Lockdown, People, Application, Mumbai, Entertainment, Viral, Ludo king; king of the game gained more profit during COVID season.

Powered by Info News For You

Comments
Post a Comment