10,000 രൂപ വായ്പ നല്‍കുന്ന പദ്ധതി: നഗരസഭകള്‍ നടത്തിയ സര്‍വ്വേയില്‍ ഉള്‍പ്പെട്ടവര്‍ക്കും നഗരത്തില്‍ തെരുവു കച്ചവടം നടത്തുന്നവര്‍ക്കും അര്‍ഹത
ന്യൂഡെല്‍ഹി: (www.kvartha.com 11.06.2020) നഗര പ്രദേശത്തു (മുനിസിപാലിറ്റിയില്‍) തെരുവു കച്ചവടം നടത്തുന്നവര്‍ക്ക് 10,000 രൂപ വായ്പ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെ നഗരസഭകള്‍ നടത്തിയ സര്‍വ്വേയില്‍ ഉള്‍പ്പെട്ടതും 2020 മാര്‍ച്ച് 24നു മുമ്പ് നഗരത്തില്‍ തെരുവു കച്ചവടം നടത്തുന്നവര്‍ക്കുമാണ് അര്‍ഹത. ഒരു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശയുടെ ഏഴ് ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.
കൂടാതെ, ഓണ്‍ ലൈനായി തിരിച്ചടക്കുന്നവര്‍ക്ക് പ്രതിമാസം 100 രൂപ പേ ബാക്കും ലഭിക്കും. സ്വനിധി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം കൊണ്ട് തിരിച്ചയക്കുന്നവര്‍ക്ക് വീണ്ടും സെക്യൂരിറ്റിയില്ലാതെ വായ്പക്ക് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്നതിന് ഉടന്‍ ഒരു പോര്‍ട്ടല്‍ ആരംഭിക്കും. നേരത്തെ നടത്തിയ മുനിസിപ്പാലിറ്റിയുടെ സര്‍വ്വേയില്‍ പെടാത്തവര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ഒരവസരം കൂടിയുണ്ടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: New Delhi, News, National, Survey, Loan, Central Government, Municipality, Street vendors, Centre’s loan scheme of Rs 10,000 to aid street vendors and those included in the survey by municipalities

Powered by Info News For You

Comments
Post a Comment