നിമിഷങ്ങള്‍ക്കകം കോവിഡ് പരിശോധിക്കാവുന്ന റാപിഡ് ലേസര്‍ സംവിധാനവുമായി യുഎഇയിലെ ക്വാന്റ് ലേസ് ഇമേജിങ് ലാബ്; ഒരേസമയം ഒട്ടേറെ പേരില്‍ പരിശോധന നടത്താം
അബൂദബി: (www.kvartha.com 21.07.2020) നിമിഷങ്ങള്‍ക്കകം കോവിഡ് പരിശോധിക്കാവുന്ന റാപിഡ് ലേസര്‍ സംവിധാനം വികസിപ്പിച്ച് യുഎഇയിലെ സ്വകാര്യ കമ്പനി. മെഡിക്കല്‍ രംഗത്തെ രാജ്യാന്തര ഗവേഷണ ഹോള്‍ഡിങ് കമ്പനിയായ ക്വാന്റ് ലേസ് ഇമേജിങ് ലാബാണ് ലേസര്‍ ഇമേജിങ് സംവിധാനം വികസിപ്പിച്ചത്.
മാസങ്ങള്‍ക്കകം ഈ സംവിധാനം വിപണിയില്‍ എത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒരേസമയം ഒട്ടേറെ പേരുടെ പരിശോധന നടത്താന്‍ ഇതിലൂടെ സാധിക്കും. കോവിഡ് നിരീക്ഷണത്തിന് ഈ സംവിധാനം ഉപയോഗിക്കുന്നതോടെ കൂടുതല്‍ രോഗികളെ കണ്ടെത്താനാകും.
സിഎംഒഎസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഡോ. പ്രമോദ് കുമാര്‍ പറഞ്ഞു. കോവിഡ് ബാധിതരുടെ രക്തത്തിലെ കോശങ്ങളുടെ വ്യതിയാനം പഠനവിധേയമാക്കിയതാണ് കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ലേസര്‍ അധിഷ്ഠിതമായ ഡിഫ്രാക്ടീവ് ഫേസ് ഇന്റര്‍ഫെറോമെട്രി (ഡിപിഐ) സാങ്കേതികത ഉപയോഗിച്ചാണ് രോഗബാധിതരെ കണ്ടെത്തുക.
ഹാനികരമല്ലാത്തതും ചെലവുകുറഞ്ഞതുമായ ഈ സംവിധാനം ആശുപത്രിയില്‍ മാത്രമല്ല തിയറ്ററുകള്‍, ഷോപ്പിങ് മാള്‍ എന്നിവിടങ്ങളിലും സ്ഥാപിച്ച് നിരീക്ഷിക്കാനാകും. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മുന്നില്‍ പദ്ധതിയുടെ പരീക്ഷണ പരിശോധനയും നടത്തി.
അതേസമയം കോവിഡ് തടയാനുള്ള കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുര്‍ റഹ്മാന്‍ അല്‍ ഒവൈസ് പറഞ്ഞു. ആരോഗ്യസംരക്ഷണ സംവിധാനത്തിന് ഗുണം ചെയ്യുന്ന പദ്ധതിക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. റാപ്പിഡ് ലേസര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: UAE Develops a Rapid Coronavirus Laser Testing Technology, UAE, Technology, Health, Health & Fitness, Researchers, Hospital, Treatment, Patient, Study, Gulf, World.
Powered by Info News For You

Comments
Post a Comment