യു കെയില്‍ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു
കോട്ടയം: (www.kvartha.com 01.05.2020) യു കെയില്‍ കോവിഡ് ബാധിച്ചു കോട്ടയം മോനിപ്പള്ളി സ്വദേശിയായ വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് (62) മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു.
രോഗികളെ പരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഭര്‍ത്താവ് ജോസഫ് വര്‍ക്കിക്കും അസുഖം പിടിപെട്ടിരുന്നുവെങ്കിലും ഭേദമായിരുന്നു.
കുറവിലങ്ങാട് വീടു വച്ച് ഒരു വര്‍ഷം താമസിച്ച ശേഷം തിരിച്ചു പോകുകയായിരുന്നു. മക്കള്‍: ജിം ജോസഫ്(യുഎസ്എ) ജെസ്സി ജോസഫ് (കാനഡ), ജെറിന്‍ ജോസഫ്(യുകെ). മരുമകള്‍ : അനു.
കുറവിലങ്ങാട് വീടു വച്ച് ഒരു വര്‍ഷം താമസിച്ച ശേഷം തിരിച്ചു പോകുകയായിരുന്നു. മക്കള്‍: ജിം ജോസഫ്(യുഎസ്എ) ജെസ്സി ജോസഫ് (കാനഡ), ജെറിന്‍ ജോസഫ്(യുകെ). മരുമകള്‍ : അനു.
Keywords: Covid 19 : Keralite died in UK, Kottayam, News, Health & Fitness, Health, hospital, Treatment, Nurse, Kerala.
Powered by Info News For You

Comments
Post a Comment