കൊവിഡ് പ്രതിരോധം: യുഎഇയില്‍ അണുനാശിനി തളിക്കുന്ന പ്രവര്‍ത്തന സമയം മാറ്റി

അബൂദബി: (https://ift.tt/3dZknI5) കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയില്‍ അണുനാശിനി തളിക്കുന്ന പ്രവര്‍ത്തന സമയം ബുധനാഴ്ച മുതല്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ ആറു മണി വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റ് അറിയിപ്പ് ലഭിക്കുന്നതു വരെ പ്രഖ്യാപനം പ്രാബല്യത്തില്‍ തുടരുമെന്നും തിങ്കളാഴ്ച നടന്ന വെര്‍ച്വല്‍ പ്രസ് ബ്രീഫിംഗിനിടെ പറഞ്ഞു.

രാജ്യത്ത് രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയായിരുന്നു അണുനാശിനി തളിക്കുന്ന പ്രവര്‍ത്തനം നടത്തിയിരുന്നത്. ഈ സമയങ്ങളില്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി അധികൃതര്‍ നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് പ്രഖ്യാപിക്കുന്നതായി അറിയിച്ചിട്ടുണ്ട്, മാംസം, പച്ചക്കറി കടകള്‍, പഴങ്ങള്‍, ടോസ്റ്ററുകള്‍, മില്ലുകള്‍, അറവുശാലകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, കോഫി, ടീ ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വില്‍പ്പന ശാലകള്‍ തുറക്കും. രാത്രി എട്ടു മണി മുതല്‍ രാവിലെ ആറു മണിവരെ പ്രവര്‍ത്തിക്കും.

Abu Dhabi, News, Gulf, World, COVID19, Sterilisation Programme, UAE, Sterilisation Programme, National Sterilisation Programme timings changed in UAE

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ച എല്ലാ കടകളും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുക. ഉപഭോഗക്താക്കള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരമെങ്കിലും അകലം പാലിക്കണം. ഒരാള്‍ക്ക് അനുവദിച്ച ഷോപ്പിങ് സമയം രണ്ട് മണിക്കൂറാണ്. ഷോപ്പിങ് സെന്ററുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാകും പ്രവര്‍ത്തിക്കുക. 60 വയസിന് മുകളിലുള്ളവരെയും 12 വയസ്സിന് താഴെയുള്ളവരെയും മാളുകളില്‍ അനുവദിക്കില്ല. സന്ദര്‍ശനങ്ങളുടെ ഒത്തുചേരലുകളും ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.

നിയമം ലംഘന പിഴകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ ലംഘനത്തിന് 50,000 പിഴ. പൊതുസ്ഥലത്തോ ജോലിസ്ഥലത്തോ മാസ്‌ക് ഇല്ലാത്തതിന് 3,000 ആകും പിഴ. ശാരീരിക അകലം ലംഘിക്കുന്നവര്‍ക്ക് 5,000 പിഴ നല്‍കുക.

Keywords: Abu Dhabi, News, Gulf, World, COVID19, Sterilisation Programme, UAE, Sterilisation Programme, National Sterilisation Programme timings changed in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?