ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കോവിഡ് രോഗി റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു

അജയ് പഡ്‌നേകര്‍

താനെ: (www.kvartha.com 21.05.2020)
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കോവിഡ് രോഗി റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു. അറുപതുകാരനായ കോവിഡ് രോഗിയാണ് മഹാരാഷ്ട്ര താനെ ജില്ലയിലെ വാഗളെ എസ്റ്റേറ്റില്‍ റോഡില്‍ വീണുമരിച്ചത്. തിങ്കളാഴ്ച രാവിലെ കടുത്ത പനിയെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

അടുത്ത ദിവസം പനി കൂടിയതിനാല്‍ കല്‍വയിലെ ശിവാജി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കിടക്കയില്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് താനെയിലെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ അവിടെയും സ്ഥലപരിമിതിയുടെ കാരണത്താല്‍ തിരിച്ചയക്കുകയായിരുന്നു.

Corona infected patient dies on the road, Coronavirus, Latest News, Hospitals, Dead, Patient, Ambulance, Doctor, News, Maharashtra, Obituary, Thane, Health, Health & Fitness, National

ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ വീട്ടിലേക്ക് തിരിച്ചെത്തിയ ഇയാള്‍ക്ക് ബുധനാഴ്ച ഉച്ചയോടെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ആംബുലന്‍സിനെ വിളിച്ചു. അതിനിടെ ഇയാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായുള്ള ടെസ്റ്റ് റിപ്പോര്‍ട്ടും എത്തി. ഇതോടെ ഡോക്ടറും, മറ്റ് ജീവനക്കാരോ ഇല്ലാതെയെത്തിയ ആംബുലന്‍സില്‍ കോവിഡ് രോഗിയെ കയറ്റാന്‍ ആരും തയ്യാറാകാത്തതിനാല്‍ രണ്ട് മണിക്കൂറോളം മരണവെപ്രാളത്തിലായിരുന്ന ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കോവിഡ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വന്നതോടെ സംഭവസ്ഥലത്ത് കൂടിയിരുന്ന നൂറില്പരം ആളുകളില്‍ ആരും തന്നെ രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ മുന്നോട്ട് വന്നില്ല. ആംബുലന്‍സുമായെത്തിയ ഡ്രൈവറുടെ കയ്യില്‍ അവശ്യമായ പി പി ഇ കിറ്റും ലഭ്യമല്ലായിരുന്നു.

Keyword: Corona infected patient dies on the road, Coronavirus, Latest News, Hospitals, Dead, Patient, Ambulance, Doctor, News, Maharashtra, Obituary, Thane, Health, Health & Fitness, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?