അച്ഛനെ തേടി ഓഫീസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം; നഗരത്തിന് നടുവിലെ കെട്ടിടത്തില്‍ ഒരാള്‍ കത്തിയമര്‍ന്നിട്ടും വിവരം പുറത്തറിയാതിരുന്നതില്‍ സംശയം

കൊച്ചി: (www.kvartha.com 25.05.2020) അച്ഛനെ തേടി ഓഫീസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം. സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. അതേസമയം നഗരത്തിന് നടുവിലെ കെട്ടിടത്തില്‍ ഒരാള്‍ കത്തിയമര്‍ന്നിട്ടും വിവരം പുറത്തറിയാതിരുന്നതില്‍ സംശയം.

എറണാകുളം കുറുപ്പംപടിയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. കുറുപ്പംപടിയില്‍ സൂര്യ ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ വായ്ക്കര സ്വദേശി ആര്‍ അനില്‍കുമാറിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

Suspicious death in kochi Kuruppampady, Kochi, Local-News, News, Dead Body, Police, Probe, Kerala

സ്വന്തം സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ പടിക്കെട്ടിലാണ് പാതി കത്തിക്കരിഞ്ഞ അനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഓഫിസിലേക്കുപോയ അനില്‍കുമാറിനെ കാണാതിരുന്നതോടെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് മകന്‍ അന്വേഷിച്ചിറങ്ങിയത്. അച്ഛനെത്തേടി ഓഫിസിലെത്തിയ മകന്‍ കണ്ടതാകട്ടെ കത്തിക്കരിഞ്ഞ മൃതദേഹവും.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സംശയം. നഗരത്തിന് നടുവിലെ കെട്ടിടത്തില്‍ ഒരാള്‍ കത്തിയമര്‍ന്നിട്ടും വിവരം പുറത്തറിയാതിരുന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Keywords: Suspicious death in kochi Kuruppampady, Kochi, Local-News, News, Dead Body, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?