അഗ്‌നിബാധയുണ്ടായ അബ്‌കോ ടവറിലെ താമസക്കാരെ ഫ് ളാറ്റുകളില്‍ കടക്കാന്‍ അനുവദിച്ചു; പാസ്‌പോര്‍ട്ട് അടക്കം വിലപിടിപ്പുള്ള പല രേഖകളും കത്തിച്ചാമ്പലായി; ആശങ്കയൊഴിയാതെ ഫ് ളാറ്റ് നിവാസികള്‍; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

ഷാര്‍ജ: (www.kvartha.com 09.05.2020) അല്‍ നഹ്ദയില്‍ ചൊവ്വാഴ്ച അഗ്‌നിബാധയുണ്ടായ അബ്‌കോ ടവറിലെ താമസക്കാരെ ഫ് ളാറ്റുകളില്‍ കടക്കാന്‍ അനുവദിച്ചു. കേടുപാടില്ലാതെ അവശേഷിക്കുന്ന സാധനങ്ങള്‍ എടുക്കാനാണ് നിശ്ചിത സമയത്തേക്കു താമസക്കാര്‍ക്ക് അകത്ത് കടക്കാന്‍ പൊലീസ് അനുമതി നല്‍കിയത്. അഗ്നിബാധയില്‍ ടവറിന്റെ ഒരു ഭാഗം പൂര്‍ണമായും ചാമ്പലായി. താമസക്കാരില്‍ പലരുടെയും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളും സാധനങ്ങളും കത്തിനശിച്ചു.

താമസക്കാരെ ഒരുമിച്ച് കടത്തിവിടാതെ ചെറുസംഘങ്ങളായാണ് അകത്ത് വിട്ടത്. താമസക്കാരില്‍ ഒരുവിഭാഗം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയാണെങ്കിലും ബാക്കിയുള്ളവര്‍ക്ക് അധികൃതര്‍ ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് പൊലീസും എമിറേറ്റ്‌സ് റെഡ് ക്രസന്റും ഷാര്‍ജ ചാരിറ്റി അസോസിയേഷനും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു. പകരം താമസ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും വിലപ്പെട്ട രേഖകളും സാധനങ്ങളും നഷ്ടപ്പെട്ടത് ആശങ്ക വളര്‍ത്തുന്നു.

 Fire-hit Abbco tower residents in Sharjah allowed to collect belongings, Sharjah, News, Flat, Fire, Malayalees, Police, Hotel, Gulf, World

കത്തിനശിച്ച അബ്‌കോ ടവറിലെ താമസക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഇവര്‍. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ക്കിടയില്‍ താമസയിടം കൂടി കത്തിയത് ഇവര്‍ക്ക് ഇരട്ടപ്രഹരമായി. താമസക്കാരെ ഷാര്‍ജയിലെ മൂന്നു ഹോട്ടലുകളിലേക്കാണു മാറ്റിയത്. താമസത്തിനോ ഭക്ഷണത്തിനോ ബുദ്ധിമുട്ടില്ലെന്നു പാലസ് ഹോട്ടലിലുള്ള കൊയിലാണ്ടി സ്വദേശി ജിതേഷ് പറഞ്ഞു.

അബ്‌കോ ടവറിലെ 32-ാം നിലയിലാണ് ട്രേഡിങ് കമ്പനി ജീവനക്കാരനായ ജിതേഷും ഭാര്യയും കുട്ടിയും താമസിച്ചിരുന്നത്. അപായമണി മുഴങ്ങിയ ഉടന്‍ പാസ്‌പോര്‍ട്ടുമെടുത്ത് ഇറങ്ങിയോടി. തന്റെ ഫ് ളാറ്റിലടക്കം ഒന്നും അവശേഷിക്കാന്‍ സാധ്യതയില്ലെന്നും ജിതേഷ് പറഞ്ഞു.

താമസക്കാര്‍ക്ക് പുലര്‍ച്ചെയോടെ തന്നെ അധികൃതര്‍ താമസസൗകര്യം ഒരുക്കി. ചിലര്‍ അതിനു മുന്‍പേ തന്നെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടുത്തേക്കു പോയി.

Keywords: Fire-hit Abbco tower residents in Sharjah allowed to collect belongings, Sharjah, News, Flat, Fire, Malayalees, Police, Hotel, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?