ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മഞ്ചേശ്വരം: (https://ift.tt/36MWnWm) ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മഞ്ചേശ്വരം സന്ധ്യാ വര്‍ക്ക്ഷോപ്പിന് സമീപത്തെ ടി എസ് മൊയ്തീന്റെ ഭാര്യ ആമിന (73)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്.

ഗോവയില്‍ മകളുടെ കൂടെയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലെത്തുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡി.എം.ഒയുടെ നിര്‍ദേശപ്രകാരമാണ് സ്രവം പരിശോധനക്കയച്ചത്.

പരിശോധനയില്‍ കോവിഡ് നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഉദ്യാവര ആയിരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു.



Keywords: Kasaragod, Kerala, news, Top-Headlines, Death, Manjeshwaram, COVID-19, Died Housewife's covid test is negative
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?