കോണ്‍ഗ്രസ് നല്‍കിയ ചെക്ക് സര്‍ക്കാര്‍ സ്വീകരിക്കാത്തത് അതിഥി തൊഴിലാളികളോടുള്ള ക്രൂരത: സതീശന്‍ പാച്ചേനി
കണ്ണൂര്‍: (www.kvartha.com 06.05.2020) അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു യാത്രാക്കൂലി സര്‍ക്കാര്‍ നല്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്ന തൊഴിലാളികളുടെ യാത്രാക്കൂലിയുടെ ആദ്യ ഗഡു 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ക്ക് നല്‍കാന്‍ തയ്യാറായപ്പോള്‍ ആ തുക സ്വീകരിക്കാത്തത് തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ ക്രൂരതയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി കെപിസിസിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിയുടെ ആദ്യ ഗഡു 10 ലക്ഷം രൂപ ജില്ലാ കലക്ടറെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്.
ഒരു മാസത്തിലധികമായി തൊഴിലില്ലാതെയും കൂലിയില്ലാതെയും ബുദ്ധിമുട്ടിലായ സാധാരണ തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നില്ല എന്നത് മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടി അത് നല്കാന്‍ തീരുമാനിച്ചപ്പോള്‍ ആ സഹായം സ്വീകരിക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ സമീപനം വഞ്ചനയാണ്. സര്‍ക്കാര്‍ നിര്‍ദേശം ഇല്ലാത്തതു കൊണ്ടാണ് പണം സ്വീകരിക്കാത്തത് എന്നാണ് കലക്ടര്‍ പറയുന്നത്.
സര്‍ക്കാരിന് സാധാരണക്കാരായ തൊഴിലാളികളുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം ഇല്ല എന്നുള്ളതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഒട്ടേറെ കേരളീയരും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി തേടി പോയിട്ടുള്ളത് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും തൊഴിലാളികളോടും പാവപ്പെട്ടവരോടുമുളള സര്‍ക്കാരിന്റെ ക്രൂരതയാണ് പുറത്തു വന്നിട്ടുള്ളതെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Politics, Government, Satheesan Pacheni, Congress, Satheesan Pacheni against government

Powered by Info News For You

Comments
Post a Comment