നിരത്തിലിറക്കിയ സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്ത സംഭവം അന്വേഷിക്കും; സര്‍വീസ് നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: (https://ift.tt/2zi3PMz) നിരത്തിലിറക്കിയ സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്ത സംഭവം അന്വേഷിക്കുമെന്നും സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ കൊളക്കാടന്‍സ് കമ്പനിയുടെ സ്വകാര്യ ബസ്സുകള്‍ തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കും. വിഷയം സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ഗതാഗത മന്ത്രി കോഴിക്കോട് പറഞ്ഞു.

News, Kerala, Trending, Transport, bus, Travel, Vehicles, Minister, Tax&Savings, Finance, Local-News, Private buses attacked at Kozhikode, Police will inquire, says minister

വ്യാഴാഴ്ച രാവിലെയാണ് ബുധനാഴ്ച നിരത്തിലിറങ്ങിയ കൊളക്കാടന്‍, വ്യാഴാഴ്ച ഓടാനിരുന്ന എം എം ബനാറസ് ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മുക്കം-കോഴിക്കോട് റൂട്ടിലായിരുന്നു ബസ്സുകള്‍ സര്‍വീസ് നടത്തിയത്. സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകള്‍ ആക്രമിക്കപ്പെട്ടത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സര്‍വീസ് നടത്തുമെന്ന് ബസുകളുടെ ഉടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമിക്കപ്പെട്ട ബസുകള്‍ ഉള്‍പ്പെടെ ഭീഷണി വകവെക്കാതെ കഴിഞ്ഞ ദിവസം ചില സ്വകാര്യ ബസുകള്‍ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സര്‍വീസ് നടത്തിയിരുന്നു.

അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടന്‍സിന്‍സിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകള്‍ വ്യാഴാഴ്ചയും സര്‍വീസ് നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ പലയിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

Keywords: News, Kerala, Trending, Transport, bus, Travel, Vehicles, Minister, Tax&Savings, Finance, Local-News, Private buses attacked at Kozhikode, Police will inquire, says minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?