കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു. അമ്പലത്തറ സ്വദേശി സി കുഞ്ഞാമു (53) ആണ് മരിച്ചത്. മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രിയില്‍ അതീവ ഗുരുതര നിലയിലായിരുന്നു. അബൂദാബിയില്‍ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ രേഖകള്‍ പുതുക്കുന്നതിനായി രണ്ടു മാസം മുമ്പാണ് നാട്ടില്‍ നിന്നും അബൂബാദിയിലേക്ക് പോയത്. പരേതനായ മമ്മൂഞ്ഞിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കള്‍: ഷഹര്‍ബാന, ശര്‍മില, ഷഹല (മൂവരും വിദ്യാര്‍ത്ഥികള്‍)



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?