നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു
കോഴിക്കോട്: (https://ift.tt/2LymSok) നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു. ചികിത്സയിലായിരുന്ന ഹോമിയോപതിക് ഭിഷഗ്വരന്‍ ഡോ.എസ് വിദ്യാപ്രകാശ്(60) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ എച്ച് കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.
ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ. രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.
Keywords: News, Kerala, Health, Doctor, Death, Funeral, Treatment, Cinema, Famous homeopathic Dr.S.Vidyaprakash passes awayസെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ എച്ച് കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.
ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ. രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.
Powered by Info News For You

Comments
Post a Comment