കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി: കോഴിക്കോട് ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശിനി മരിച്ചു

2 students at Kozhikode medical college test positive for COVID-19 ...

കണ്ണൂര്‍ (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ ധര്‍മ്മടം സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആസിയ (63) ആണ് മരിച്ചത്. കുറച്ച് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ ആറായി.

നേരത്തെ പക്ഷാഘാതം പിടിപ്പെട്ട് ചികിത്സയിലായിരുന്നു ആസിയ. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. പക്ഷാഘാതമുള്ള ഇവര്‍ക്ക് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നില വഷളാകുകയായിരുന്നു. ആസിയയുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആസിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?