സ്ത്രീയുടെ മൃതദേഹം റബ്ബര്‍പ്പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍; അടിമുടി ദുരൂഹതയെന്ന് പൊലീസ്
വെഞ്ഞാറമൂട്: (www.kvartha.com 04.05.2020) സ്ത്രീയുടെ മൃതദേഹം റബ്ബര്‍പ്പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നാഗരുകുഴി പാലാംകോണം വട്ടക്കരികത്തു വീട്ടില്‍ മുരളിയുടെ ഭാര്യ ഓമന(40)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
താമസസ്ഥലത്തിന് 50 മീറ്റര്‍ മാറിയാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇതിനടുത്തായി മറ്റൊരു വീടുമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് അറിയാന്‍ കഴിഞ്ഞത്. ഭക്ഷണം കഴിഞ്ഞ് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഉറങ്ങാന്‍ കിടന്നുവെന്നും ഉണര്‍ന്ന ശേഷം അമ്മയെ കാണാതായപ്പോള്‍ മകള്‍ പരിസരത്ത് അന്വേഷിച്ചപ്പോഴാണ് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടതെന്നും മൊഴി കൊടുത്തിട്ടുണ്ട്.

വെഞ്ഞാറമൂട് എസ് ഐ മധുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സി ഐ വിജയരാഘവന്‍ പറഞ്ഞു. സജിത്, സചിത്ര എന്നിവര്‍ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ച സംസ്‌ക്കരിക്കും. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Woman's charred body found in rubber plantation Venjaramoodu Trivandrum, News, Local-News, Dead Body, Woman, Police, Probe, Family, Medical College, Thiruvananthapuram, Kerala.

Powered by Info News For You

Comments
Post a Comment