ഓട്ടോ ഡ്രൈവര്‍ തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, മറ്റൊരു യുവാവിന്റെ നില ഗുരുതരം, നാടിനെ നടുക്കിയ സംഭവം കൊച്ചിയില്‍
കൊച്ചി: (https://ift.tt/3gcjSwb) കൊച്ചി വടുതലയില്‍ ഓട്ടോ ഡ്രൈവര്‍ തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ്( 35) ആണ് മരിച്ചത്. ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയിരുന്നു. പൊള്ളലേറ്റ മറ്റൊരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇയാള്‍ ആലപ്പുഴ എഴുപുന്ന സ്വദേശിയാണ്.
കഴിഞ്ഞ ദിവസം വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് രണ്ടുപേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡില്‍ വച്ചാണ് സംഭവം. ഷണ്‍മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോള്‍ ഒഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Keywords: News, Kerala, Local-News, Kochi, Auto Driver, Fire, Death, Obituary, Treatment, Hospital, Incident where an auto driver had set fire young man died while undergoing treatment
Powered by Info News For You

Comments
Post a Comment