ലോക് ഡൗണില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പ്പന തുടങ്ങുന്നു
തിരുവനന്തപുരം: (www.kvartha.com 21.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച ലോട്ടറി വില്‍പ്പന നിയന്ത്രണങ്ങളോടെ തുടങ്ങും. നിലവില്‍ എട്ട് നറുക്കെടുപ്പിനുള്ള ടിക്കറ്റുകളാണ് വില്‍പ്പനയിലുള്ളത്. ലോട്ടറി ഓഫീസുകളില്‍ വിതരണക്കാര്‍ ടിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ തിരക്ക് ഒഴിവാക്കണം. ഏജന്‍സികളുടെ നമ്പര്‍ ക്രമത്തില്‍ വിതരണം ക്രമീകരിക്കാം.
അതേസമയം സമ്പൂര്‍ണ ലോക് ഡൗണ്‍ ദിവസമായ ഞായറാഴ്ച ഞായറാഴ്ച വില്‍ക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണിലും വില്‍പ്പന അനുവദിക്കില്ല. ശനിയാഴ്ച ലോട്ടറി ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ടിക്കറ്റ് വില്‍ക്കാം. നറുക്കെടുപ്പുകള്‍ തുടരെ മാറ്റിവെച്ചതിനാല്‍ ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍ക്കാനാവില്ലെന്ന് വിതരണക്കാര്‍ അറിയിച്ചു.
പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി ടിക്കറ്റുകളുടെ 30 ശതമാനം തിരിച്ചെടുക്കും. 25 ടിക്കറ്റുകള്‍ അടങ്ങിയ ബുക്കുകളായി മാത്രമേ തിരിച്ചെടുക്കൂ. ചില്ലറ ടിക്കറ്റുകള്‍ എടുക്കുന്നതല്ല. നറുക്കെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റുകള്‍ തിരികെ നല്‍കണം. 150ല്‍ കുറവ് ടിക്കറ്റുകള്‍ വാങ്ങിയ ഏജന്റുമാര്‍ക്ക് ആവശ്യമെങ്കില്‍ അവ മുഴുവന്‍ തിരികെ നല്‍കണം. എന്നാല്‍ ബുക്കുകളായി മാത്രമേ സ്വീകരിക്കൂ.
Keywords: Thiruvananthapuram, News, Kerala, Lockdown, Lottery, Lottery Seller, Lottery sales from today

Powered by Info News For You

Comments
Post a Comment