ഭര്‍ത്താവ് കോവിഡ് ബാധിച്ച് അത്യാസന്നനിലയില്‍ വെന്റിലേറ്ററില്‍; ഭാര്യയും കുഞ്ഞും ഫ് ളാറ്റില്‍ ആത്മഹത്യ ചെയ്തനിലയില്‍; അവശനിലയില്‍ കണ്ടെത്തിയ വൃദ്ധയായ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മലയാളി കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് സുഹൃത്തുക്കള്‍

റിയാദ്: (www.kvartha.com 16.05.2020) ഭര്‍ത്താവ് കോവിഡ് ബാധിച്ച് അത്യാസന്നനിലയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. ഭാര്യയും കുഞ്ഞും ഫ് ളാറ്റില്‍ ആത്മഹത്യ ചെയ്തനിലയില്‍. ഇതിനിടെ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധയായ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളി കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് സുഹൃത്തുക്കള്‍.

കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവാണ് കോവിഡ് ബാധിച്ച് സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഇതിനിടെയാണ് മണിപ്പൂരി സ്വദേശിനിയായ ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനെയും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയാണ് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.

Wife and six month old bay of Kerala expatriate found dead in their flat in Saudi Arabia, Riyadh, News, Malayalees, Dead, Dead Body, Hospital, Treatment, Saudi Arabia, Health, Health & Fitness, Friends, Gulf, World.

നാലു ദിവസം മുന്‍പാണ് അസുഖത്തെ തുടര്‍ന്ന് ബിജു ആശുപത്രിയില്‍ പോയത്. എന്നാല്‍ പിന്നീട് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിലെ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.

ഇതിനിടെ, രണ്ടു ദിവസം മുന്‍പാണ് ബിജുവിന്റെ ഭാര്യ കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതേ നിലയില്‍ കണ്ടതോടെ സംശയം തോന്നി ചോദിച്ചപ്പോഴാണ് മരുമകള്‍ മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം പറയുന്നത്.

തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി കതക് തുറന്നു പരിശോധിച്ചപ്പോഴാണ് അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആംബുലന്‍സെത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സിങ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.

എട്ടു വര്‍ഷത്തോളമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിന് അടുത്ത സമയത്ത് ജോലി നഷ്ടമായിരുന്നു. മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു. സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടുതല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്.

എന്നാല്‍, വെന്റിലേറ്ററില്‍ കഴിയുന്നതിനാല്‍ ബിജുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. നടപടികള്‍ക്കായി മദീന നവോദയ പ്രവര്‍ത്തകരായ നിസാര്‍ കരുനാഗപ്പള്ളി, നൗഷാദ് അടൂര്‍, സുജയ് മാന്നാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. ബിജു നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിച്ച ശേഷമാണ് മണിപ്പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തതെന്നാണ് നാട്ടില്‍നിന്നു ലഭിക്കുന്ന വിവരം.

Keywords: Wife and six month old bay of Kerala expatriate found dead in their flat in Saudi Arabia, Riyadh, News, Malayalees, Dead, Dead Body, Hospital, Treatment, Saudi Arabia, Health, Health & Fitness, Friends, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?