പയ്യന്നൂരിലെ തീപിടിത്തം: നഷ്ടം ഒരു കോടിയെന്ന് ഉടമകള്‍
കണ്ണൂര്‍: (www.kvartha.com 09.05.2020) ഓയില്‍ മില്‍ കത്തി നശിച്ചതില്‍ ഒരു കോടിയുടെ നഷ്ടം. പയ്യന്നൂര്‍ എടാട്ട് ദേശീയപാതക്ക് സമീപത്തെ കൃഷ്ണ ഓയില്‍ മില്‍സാണ് പൂര്‍ണമായി കത്തി നശിച്ചത്. തീപിടിത്തത്തില്‍ കെട്ടിടവും ഡ്രയര്‍ യൂണിറ്റിലെ മെഷീനുകളും കൊപ്ര ശേഖരവും വെളിച്ചെണ്ണയും കത്തിനശിച്ചു. ഒരുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. തേജ് രാജ് മല്ലറുടെ ഉടമസ്ഥതയിലുള്ള മല്ലര്‍ കോക്കനട്ട് ഓയിലിന്റെ കൃഷ്ണ ഡ്രയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50 മണിയോടെ മല്ലറുടെ മകളാണ് തീ ആളിപ്പടരുന്നത് കണ്ടത്.തുടര്‍ന്ന് മല്ലര്‍ പയ്യന്നൂര്‍ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഉടന്‍ ഇവര്‍ സ്ഥലത്തെത്തി.
കൊപ്രക്കും വെളിച്ചെണ്ണക്കും തീപിടിച്ചതോടെ ആളിക്കത്തുന്ന തീയണയ്ക്കുക ദുഷ്‌കരമായി. ഇതോടെ തൃക്കരിപ്പൂര്‍ യൂണിറ്റില്‍നിന്നും ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തി. പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചു. ഒമ്പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ്തീ പൂര്‍ണമായും അണയ്ക്കാനായത്. വെളിച്ചെണ്ണക്ക് തീപിടിച്ചതിനാല്‍ വെള്ളം ഉപയോഗിച്ച് അണയ്ക്കുക ശ്രമകരമായിരുന്നു. 80 ലിറ്ററോളം കെമിക്കല്‍ ഫോം ഉപയോഗിച്ചാണ് തീയണച്ചതെന്ന് പയ്യന്നൂര്‍ സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ പി വി പവിത്രന്‍ പറഞ്ഞു.
ഡ്രയര്‍ യൂണിറ്റിലെ മെഷീനുകളും അഞ്ച് മുറികളിലായി സൂക്ഷിച്ച കൊപ്രശേഖരവും കത്തി നശിച്ചു. എക്‌സ്‌പെല്ലര്‍, രണ്ട് ഫില്‍ട്ടര്‍, ഒരു ഡ്രയര്‍, 150 എച്ച് പി എക്‌സ്പെല്ലര്‍മോട്ടോര്‍, 500 ചാക്ക് കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക് എന്നിവയാണ് കെട്ടിടത്തോടൊപ്പം അഗ്‌നിക്കിരയായത്. ഇരുപത്തഞ്ചോളം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പിണ്ണാക്ക് സൂക്ഷിച്ച മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയം. തേജ് രാജ് മല്ലറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kannur, News, Kerala, Fire, Shop Owner, Police, Machine, Burnt, Fire at Kannur Payyannur

Powered by Info News For You

Comments
Post a Comment