വീട്ടിലെത്തിയിട്ടും വിശ്രമമില്ല: കൊവിഡ് പ്രതിരോധത്തിനായി മന്ത്രി വീണ്ടുമിറങ്ങി

കണ്ണൂര്‍: (www.kvartha.com 18.05.2020) ഇത്രേം ദിവസം വീട്ടില്‍ നിന്നും വിട്ടുനിന്നത് അപൂര്‍വ്വമാണ്. കൊവിഡിനെ തളയ്ക്കാനുള്ള തിരക്കിനിടയില്‍ വീട്ടില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി കെ കെ ശൈലജ. രണ്ടാഴ്ചയില്‍ കൂടുതല്‍ ഇതുവരെ വീട്ടില്‍നിന്ന് മാറിനിന്നിട്ടില്ലാത്ത മന്ത്രി മൂന്നു മാസത്തിനുശേഷമാണ് പഴശ്ശിയിലെ 'ആരതി'യിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് കാറില്‍ ശനിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. ഒരുദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ച് ഞായറാഴ്ച തന്നെ തിരിച്ചുപോവുകയും ചെയ്തു.

'വീരാജ്പേട്ടയിലെ ബിഎഡ് പഠനത്തിനിടയിലും പിന്നീട് വിദേശയാത്രയിലുമാണ് കൂടുതല്‍ ദിവസം വീട്ടില്‍നിന്ന് വിട്ടുനിന്നത്. ഇത്രയും ദിവസം വീടും നാടും വിട്ടുനില്‍ക്കുന്നത് ഇത് ആദ്യം'- ശൈലജ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കുറഞ്ഞോ എന്ന ചോദ്യത്തിന്, എവിടെയായാലും ടെന്‍ഷന്‍ ഫ്രീ അല്ലെന്നായിരുന്നു മറുപടി. ഫെബ്രുവരി 18നാണ് മന്ത്രി ശൈലജ കഴിഞ്ഞ തവണ പഴശ്ശിയിലെ വീട്ടില്‍ എത്തിയത്. കേരളത്തില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതു മുതല്‍ തിരുവനന്തപുരത്തുതന്നെ കേന്ദ്രീകരിച്ചു.

ജാഗ്രതയോടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിട്ട് മൂന്നാംഘട്ടത്തില്‍ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അല്‍പ്പമൊന്നു ശമിച്ചപ്പോഴാണ് വീട്ടിലെത്തിയത്. മൂന്നു മാസത്തിനുശേഷം അച്ഛമ്മയെക്കണ്ട പേരക്കുട്ടി ഇഫയ ജഹനാര അരികില്‍നിന്ന് മാറിയതേയില്ല. ഭര്‍ത്താവ് കെ ഭാസ്‌കരന്‍, മകന്‍ ലസിത്ത്, മരുമകള്‍ മേഘ എന്നിവരും വീട്ടിലുണ്ടായി. വീട്ടിലായിട്ടും വിശ്രമിക്കാന്‍ സമയമൊന്നും ലഭിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗം. തുടര്‍ന്ന്, വകുപ്പുതല യോഗം.

Kannur, News, Kerala, Health Minister, House, Visit, K K Shailaja, Hospital, Chief minister, Video conference, Health minister KK Shailaja visited the house

വിവിധ ആശുപത്രികളിലും മറ്റും ഫോണില്‍ വിവരം ആരായല്‍. ഇടയ്ക്ക്, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍. ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെമിനാറിലും പങ്കെടുത്തു. തുടര്‍ന്ന്, കൊവിഡ് അവലോകനവും വിവരശേഖരണവും. ഇതിന്റെ വിവരംമുഖ്യമന്ത്രിക്ക് കൈമാറിയശേഷമാണ് ഞായറാഴ്ച്ച വൈകിട്ട് കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Keywords: Kannur, News, Kerala, Health Minister, House, Visit, K K Shailaja, Hospital, Chief minister, Video conference, Health minister KK Shailaja visited the house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?