നാട്ടിലേക്ക് മടങ്ങാനിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: (https://ift.tt/3b6AnpI) കാസര്‍കോട് കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുണ്ടംകുഴി കല്ലടക്കുറ്റി സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് (56) തിങ്കളാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ മറിയുമ്മയാണ് ഭാര്യ.
മക്കള്‍: യൂനസ് (അബുദാബി), ഖൈറുന്നിസ, ഖമറുന്നിസ, ആഇശ, ഫാത്വിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഐബ്. മരുമക്കള്‍: ഹക്കീം (പാണത്തൂര്‍), സിദ്ദീഖ് (പഴയ കടപ്പുറം), ശബീര്‍ (പാണത്തൂര്‍). മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ എം സി സി ഭാരവാഹികളായ അനീസ് മാങ്ങാട്, സുബൈര്‍ വടകര മുക്ക്, റാഷിദ് എടത്തോട്, നാസര്‍ കോളിയടുക്കം എന്നിവര്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
45 വര്‍ഷമായി മുഹമ്മദ് കുഞ്ഞി അബുദാബിയില്‍ ജോലി ചെയ്ത് വരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതിനാല്‍ വിമാന സര്‍വീസ് നിലച്ചതിനാലാണ് മടക്കം നടക്കാതെ പോയത്. തിങ്കളാഴ്ച ഉച്ചവരെ ജോലി ചെയ്തിരുന്നു. രാത്രിയോടെ താമസസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Gulf, Kasaragod native died in Abu Dhabi
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment