വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കും, ഇതാണ് പാര്‍ട്ടിയുടെ നയം; നിരോധനാജ്ഞ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി; സംഭവം വിവാദത്തില്‍
ഷൊര്‍ണൂര്‍: (www.kvartha.com 28.05.2020) വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കും, ഇതാണ് പാര്‍ട്ടിയുടെ നയം. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പാര്‍ട്ടിയിലേക്ക് പുതുതായി ചേക്കേറിയവര്‍ക്ക് നല്‍കിയ ഉപദേശമാണിത്. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് പി കെ ശശി പറഞ്ഞു.
'പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്' എന്നും ശശി പറഞ്ഞു.
കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്ക് അഭിവാദ്യം നല്‍കാനായി സംഘടിപ്പിച്ച യോഗത്തിനെത്തിയതാണ് പികെ ശശി .
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇരുപതില്‍ അധികം പേരെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ എം എല്‍ എ പരിപാടി സംഘടിപ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ശശിയുടെ പ്രസ്താവന സംബന്ധിച്ചോ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പരിപാടി നടത്തിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭരണപക്ഷത്തുള്ള ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് അമ്പതോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതെന്നതാണ് ശ്രദ്ധേയം.
വളരെ ശ്രദ്ധയോടെ നീങ്ങേണ്ട ഒരു ഘട്ടമാണിതെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Keywords: CPM policy is to torture those who cheat party: PK Sasi, News, Politics, CPM, Controversy, Criticism, Allegation, Kerala, Muslim-League.

Powered by Info News For You

Comments
Post a Comment