കാസര്‍കോട് സ്വദേശി അബൂദബിയില്‍ പനി ബാധിച്ച് മരിച്ചു
അബൂദബി: (www.kasargodvartha.com 10.05.2020) കാസര്‍കോട് സ്വദേശി അബൂദബിയില്‍ പനി ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കെ പി കുഞ്ഞിമൊയ്തീന്‍(51) ആണ് മരിച്ചത്. അല്‍-ഐന്‍ ബുര്‍ജ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൂന്നാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ന്യൂമോണിയ പിടിപെടുകയായിരുന്നു. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.
എസ് ആര്‍ ഇ കുവൈസി കമ്പനിയില്‍ ടെക്‌നീഷ്യനായ ഇദ്ദേഹം 25 വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: സക്കറിയ, മുഹ്‌സിദ്, മുംതസീര്‍. മരുമകള്‍: ജുമാന (ബീരിച്ചേരി). സഹോദങ്ങള്‍: മഹമൂദ്, അബൂബക്കര്‍. അബൂദബിയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് സഹോദരന്റെ മകന്‍ കരീം ചന്തേര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കോവിഡിന്റെ മൂന്നാമത്തെ പരിശോധനാ ഫലം രാവിലെ 10 മണിയോടെ കിട്ടിയാല്‍ മാത്രമേ ബന്ധുക്കളെ കാണാന്‍ അനുവദിക്കുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

Keywords: Abudhabi, news, Gulf, World, Top-Headlines, hospital, Treatment, Death, Kasaragod native, Test, Kasaragod native died in Abu Dhabi
Powered by Info News For You

Comments
Post a Comment