കൊറോണ വ്യാപനം: ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 28.05.2020) കൊറോണ വ്യാപനത്തിന് അന്ത്യമില്ല. ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കത്ത് നല്‍കിയത്.

അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയിട്ട് സാധാരണ സര്‍വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. വ്യാഴാഴ്ച സംസ്ഥാനങ്ങളുമായുള്ള കേന്ദ്രത്തിന്റെ വിലയിരുത്തല്‍ നടക്കുന്നുണ്ട്. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.

 Five states sent letter to central government asking do not start train service, New Delhi, News, Train, Railway, Karnataka, Cabinet, Meeting, National

അതിനിടെ രാജ്യത്ത് കോവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും ഡെല്‍ഹിയിലും ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡെല്‍ഹിയും റസ്റ്റോറന്റുകള്‍ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കര്‍ണാടകത്തില്‍ നിന്നുളള പതിനാറ് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. 

യാത്രക്കാര്‍ കുറവായത് കൊണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ട്രെയിന്‍ റദ്ദാക്കിയതെന്ന് റെയില്‍വേ വ്യക്തമാക്കി. ബിഹാര്‍, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതുവരെ 167 ശ്രമിക് ട്രെയിനുകളിലായി രണ്ടരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കര്‍ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് പോയത്. മടങ്ങുന്നതിന് വേണ്ടി ഏഴ് ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റ കണക്ക്. ഇതിനിടെയാണ് ആളില്ലെന്ന കാരണത്താല്‍ ട്രെയിന്‍ റദ്ദാക്കുന്നത്.

Keywords: Five states sent letter to central government asking do not start train service, New Delhi, News, Train, Railway, Karnataka, Cabinet, Meeting, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?