പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; വിവരമറിഞ്ഞ് യുവതിയുടെ മാതാവ് ബോധരഹിതയായി വീണ് ആശുപത്രിയില്‍
നീലേശ്വരം: (https://ift.tt/2zYgjcg) പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. നീലേശ്വരം പേരോല്‍ പത്തിലകണ്ടത്തെ ദാമോദരന്‍ - പുഷ്പ ദമ്പതികളുടെ മകള്‍ രാഗിത (28)യാണ് മരിച്ചത്. മകളുടെയും കുഞ്ഞിന്റെയും മരണവിവരമറിഞ്ഞ് മാതാവ് പുഷ്പ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണ ഗര്‍ഭിണിയ രാഗിതയെ പ്രസവത്തിനായി ചൊവ്വാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് അരിമല ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
വൈകിട്ടോടെ ശ്വാസതടസം ഉണ്ടായതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയും കുഞ്ഞും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അമ്മ പുഷ്പ കുഴഞ്ഞു വീണത്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം നഗരസഭ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രാഗിത.
ഭര്‍ത്താവ് ചെറുവത്തൂര്‍ കാരിയിലെ സുനില്‍ കുവൈത്തിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് യുവതി ഗര്‍ഭിണിയായത്. സഹോദരങ്ങള്‍: സരിത (മംഗല്‍പാടി സ്‌കൂള്‍ ജീവനക്കാരി, അഗത. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.
Keywords: Kasaragod, Neeleswaram, Kerala, News, Women, Death, Baby, Delivery, Mother and baby died while delivery

Powered by Info News For You

Comments
Post a Comment