ആടുകളെ കൂട്ടമായി കൊന്നൊടുക്കിയ ഹിമപ്പുലിയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റി

ഡെറാഡൂണ്‍: (https://ift.tt/2zbMmF9) ആടുകളെ കൂട്ടമായി കൊന്നൊടുക്കി ഭീകരാന്തരീക്ഷം തീര്‍ത്ത ഹിമപ്പുലിയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റി. നാല്‍പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും കൊന്നതായി കരുതുന്ന ഹിമപ്പുലിയെയാണ് ശനിയാഴ്ച പുലിയെ പിടികൂടിയതെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിലാണ് പുലിയുടെ നായാട്ട് അരങ്ങേറിയത്.

രണ്ടാഴ്ചയായി പുലിയുടെ ഭീഷണിയുണ്ടെങ്കിലും കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് പുലി നാല്‍പത്തിമൂന്ന് മൃഗങ്ങളെ കൊന്നതെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പുലിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് മാറ്റി.

News, National, India, Animals, Killed, Leopard, Goat, Nature Park, Snow Leopard Which Killed 43 Sheep In Himachal Captured

ലോക് ഡൗണ്‍ നിലവിലിരിക്കുന്ന സാഹചര്യമായതിനാല്‍ പ്രത്യേകം ഗതാഗത സംവിധാനം ഒരുക്കിയാണ് പുലിയെ മാറ്റിയത്. ആടുകളെ കൂട്ടമായി കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാനായി കെണി സ്ഥാപിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു കന്നുകാലി ഫാമിലൊരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ചറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പുലിയെ കീഴടക്കിയത്.

Keywords: News, National, India, Animals, Killed, Leopard, Goat, Nature Park, Snow Leopard Which Killed 43 Sheep In Himachal Captured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?