നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ഏര്‍പെടുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
കണ്ണൂര്‍: (www.kvartha.com 19.05.2020) നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ഏര്‍പെടുത്തണം എന്നാവശ്യപ്പെട്ട് കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ ബസ്സോ ട്രെയിനോ ഉടന്‍ എത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥി തൊഴിലാളികളാണ് പ്രതിഷേധം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലൊന്നും തങ്ങള്‍ക്ക് പണിയോ, പണമോ ഇല്ലെന്നും, കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. വണ്ടി കിട്ടിയില്ലെങ്കില്‍ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് അതിഥി തൊഴിലാളികള്‍ പറഞ്ഞു. പല തവണ ചര്‍ച്ച നടത്തിയിട്ടും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ച് ബസ്സില്‍ കയറ്റി തിരികെ കൊണ്ടുപോയി വിടുകയായിരുന്നു.
കോണ്‍ട്രാക്ടര്‍മാരുടെ കീഴിലുള്ള നൂറോളം തൊഴിലാളികളാണ് കണ്ണൂരില്‍ പ്രതിഷേധവുമായി എത്തിയത്. ഉത്തര്‍പ്രദേശിലേക്ക് പോകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ട്രെയിനുകള്‍ കണ്ണൂരില്‍ നിന്ന് നാമമാത്രമായ സര്‍വീസുകളാണ് നടത്തുന്നത്. ഇവിടെ ജോലിയില്ല, പണമില്ല. ഭക്ഷണവും കിട്ടുന്നില്ല. പരാതി പറഞ്ഞിട്ടും ആരും നടപടിയെടുക്കുന്നില്ല. അതിനാല്‍ കേരളസര്‍ക്കാര്‍ ഇടപെട്ട് തങ്ങളെ തിരികെ കൊണ്ടുപോകണം. അതിനായി തീവണ്ടികള്‍ അനുവദിക്കണം. തീവണ്ടി കിട്ടിയില്ലെങ്കില്‍ ബസ്സുകള്‍ വേണം - ഇതൊക്കെയായിരുന്നു അതിഥി തൊഴിലാളികളുടെ ആവശ്യം.
വളപട്ടണത്ത് താമസിച്ചിരുന്ന ക്യാമ്പുകളില്‍ നിന്ന് ട്രാക്കുകള്‍ വഴി എട്ട് മണിക്കൂറോളം നടന്നാണ് ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ആവശ്യമെങ്കില്‍ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് പറഞ്ഞ് ബാഗുകളുമായാണ് ഇവരില്‍ പലരുമെത്തിയത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേര്‍ കൂട്ടം കൂടിയതോടെ ജില്ലാ ഭരണകൂടവും ജാഗ്രതയിലായി. ജില്ലാ ലേബര്‍ ഓഫീസറും തഹസില്‍ദാറും അടക്കമുള്ളവരും എത്തി.
ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ തയ്യാറാണെന്നും, തീവണ്ടികള്‍ അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും ജില്ലാ ഭരണകൂടം തൊഴിലാളികളെ അറിയിച്ചു. തിരികെ പോകാന്‍ സൗകര്യം കിട്ടുന്നത് വരെ ഭക്ഷണം നല്‍കാനുള്ള ക്രമീകരണം നിലവിലുണ്ട്. അത് തുടര്‍ന്നും അനുവദിക്കാം. പക്ഷേ, കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ലെന്നും, ഉടന്‍ തിരിച്ച് പോകണമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, കഴിഞ്ഞ കുറച്ചുദിവസമായി പഞ്ചായത്തുമായും ജില്ലാ ഭരണകൂടവുമായും ലേബര്‍ ഓഫീസറുമായും സംസാരിക്കുന്നുണ്ടെങ്കിലും നാട്ടിലെത്തിക്കാന്‍ നടപടിയൊന്നുമെടുത്തില്ലെന്നായിരുന്നു അതിഥി തൊഴിലാളികളുടെ പരാതി. ഉദ്യോഗസ്ഥര്‍ ഇവരുമായി സമവായശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല.
മൂന്ന് മണിക്കൂറായി അതിഥി തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്നു. ക്യാമ്പുകളില്‍ പഞ്ചായത്ത് ഭക്ഷണം എത്തിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പട്ടിണി കിടക്കാന്‍ വയ്യാത്തത് കൊണ്ടാണ് പാളത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു.
എന്നാല്‍ സമവായം തുടര്‍ന്നിട്ടും കാര്യമില്ലെന്ന് വ്യക്തമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്തിച്ച് ഇവരോട് ബസ്സില്‍ കയറാന്‍ പറഞ്ഞു. അതിന് തയ്യാറാകാതിരുന്ന തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് ബസ്സുകളില്‍ കയറ്റുകയായിരുന്നു. തിരികെ വളപട്ടണത്തെ ക്യാമ്പുകളിലേക്ക് തന്നെ ഇവരെ കൊണ്ടുപോയി.
കണ്ണൂര്‍ ജില്ലയില്‍ ആകെ മുപ്പത്തിയയ്യായിരത്തോളം അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് മൂവായിരത്തോളം പേര്‍ മാത്രമേ പോയിട്ടുള്ളൂ. ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാകട്ടെ ആവശ്യമുള്ളത്ര തീവണ്ടികള്‍ ഉണ്ടായിരുന്നതുമില്ല.
Keywords: Lockdown protest of migrant laborers in Kannur police disperses crowd, Kannur, News, Lockdown, Protesters, Police, KSRTC, Trending, Kerala.

Powered by Info News For You

Comments
Post a Comment