ജോലിയ്ക്കിടെ ക്രെയിനില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ പ്രവാസി മലയാളി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു

ബുറൈദ: (https://ift.tt/2YZyvwO) ജോലിയ്ക്കിടെ ക്രെയിനില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ പ്രവാസി മലയാളി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു. സൗദി സ്വദേശി നടത്തുന്ന അല്‍റഹുജി ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായ പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് ബുറൈദയിലെ ആശുപത്രിയില്‍ മരിച്ചത്.

News, Gulf, Malayalees, Death, Accident, hospital, Funeral, Keralite expatriate who injured in crane accident died in Saudi hospital

ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയായിരുന്നു. ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്.

ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണ്. ബുറൈദ കെ എം സി സി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ ഫൈസല്‍ അലത്തൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി സക്കീര്‍ മാടാല എന്നിവര്‍ മരണാനന്തര നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായത്തിനെത്തി.

Keywords: News, Gulf, Malayalees, Death, Accident, hospital, Funeral, Keralite expatriate who injured in crane accident died in Saudi hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?