ആദിവാസികള്‍ക്ക് അനുവദിച്ച റേഷന്‍ വിതരണത്തില്‍ ക്രമക്കേട്; റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

വയനാട്: (https://ift.tt/35Ec1m5) ആദിവാസികള്‍ക്ക് അനുവദിച്ച റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ റഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അനുവദിച്ച അളവില്‍ കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യം നല്‍കിയില്ലെന്ന് മാനന്തവാടിക്കടുത്ത് വിന്‍സെന്റ് ഗിരിയിലെ കടയുടമക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

News, Kerala, Wayanad, Ration shop, Registration, Food, Shop loss licence as malpractice in issuing ration supply for tribals in Wayanad

ബിനു ജോസ് ലൈസന്‍സി ആയിട്ടുള്ള എ ആര്‍ ഡി 49 നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. ആദിവാസികള്‍ അടക്കമുള്ള കാര്‍ഡുടമകള്‍ക്ക് കടയില്‍ നിന്ന് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

പരാതിക്കാരായ കോളനിവാസികളുടെ വീട്ടിലെത്തിയും അധികൃതര്‍ വിവരങ്ങള്‍ പരിശോധിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയുകയും റേഷന്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്തതില്‍നിന്ന് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വിന്‍സെന്റ് ഗിരിയിലെ റേഷന്‍കട വള്ളിയൂര്‍ക്കാവിലെ എ ആര്‍ ഡി. 30 നമ്പര്‍ റേഷന്‍കടയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Keywords: News, Kerala, Wayanad, Ration shop, Registration, Food, Shop loss licence as malpractice in issuing ration supply for tribals in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?