സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിനായി കണ്ണൂരില്‍ ബസ് സര്‍വീസ് തുടങ്ങി

കണ്ണൂര്‍: (www.kvartha.com 13.05.2020) സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫിസുകളിലും ജോലി ചെയ്യുന്നസര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് ഏര്‍പ്പെടുത്തിയ ബസ് സൗകര്യത്തിന് വന്‍ സ്വീകാര്യത.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായാണ് ജില്ലാഭരണകൂടം ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിക്ക് എത്തിച്ചേരാനാകാതിരുന്ന നിരവധി പേര്‍ക്ക് ഇത് ആശ്വാസമായി.

ആദ്യദിവസം 106 പേരാണ് ബസ് സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂര്‍- 31, കരിവെള്ളൂര്‍- 32, ഇരിട്ടി- 9, പാനൂര്‍- 8, ശ്രീകണ്ഠപുരം- 13, കൂത്തുപറമ്പ്- 13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളില്‍ യാത്രചെയ്തവരുടെ എണ്ണം. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തിയത്.രാവിലെ 8.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട ബസ് വൈകുന്നേരം അഞ്ചിന് ജീവനക്കാരുമായി തിരികെ യാത്രതിരിച്ചു. കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്. ഒരേസമയം ബസില്‍ 30 പേര്‍ക്കു മാത്രമാണ് യാത്രചെയ്യാന്‍ അനുമതി.

Kannur, News, Kerala, bus, Government-employees, Office, Lockdown, District Collector, Bus service in Kannur for govt officers

ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ് വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു ജീവനക്കാരെത്തിയത്. ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു.

Keywords: Kannur, News, Kerala, bus, Government-employees, Office, Lockdown, District Collector, Bus service in Kannur for govt officers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?