വാക്കുതര്‍ക്കം; പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു

ന്യൂഡെല്‍ഹി: (www.kvartha.com 05.05.2020) വാക്കുതര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സീലാംപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജീവ് ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചത്. വടക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ മീററ്റ് നഗറില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

രാജീവിന്റെ കുടുംബവും അയല്‍വാസികളും തമ്മില്‍ നടന്ന വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കന്‍ ഡിസിപി വേദ് പ്രകാശ് സൂര്യ അറിയിച്ചു. അതേസമയം തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

New Delhi, News, National, Attack, Police, Hospital, Injured, Quarrel, Police constable, Neighbourhood, Delhi Police constable opens fire after a quarrel, 3 injured

Keywords: New Delhi, News, National, Attack, Police, Hospital, Injured, Quarrel, Police constable, Neighbourhood, Delhi Police constable opens fire after a quarrel, 3 injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?