സൗദിയിലും യു എ ഇയിലും ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികള്‍ മരണപ്പെട്ടു

ദുബൈ: (https://ift.tt/3e3Q8zz) സൗദിയിലും യു എ ഇയിലും ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികള്‍ മരണപ്പെട്ടു. കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി ആരിക്കാടി (59)യാണ് ദമ്മാമില്‍ മരണപ്പെട്ടത്. ബട്ടംപാറ സ്വദേശി മധുസൂദനന്‍ (58) ആണ് ദുബൈയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ദമ്മാം അല്‍ഖോബാറിലായിരുന്നു മൊയ്തീന്‍ കുട്ടിയുടെ ജോലി. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്.
Dubai, Kasaragod, Gulf, Kerala, News, Natives, Death, 2 Kasaragod natives died in Gulf

28 വര്‍ഷം യു എ ഇയില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം മതിയാക്കി പോയ മധുസൂദനന്‍ എട്ടു മാസം മുമ്പാണ് വീണ്ടും യു എ ഇയിലെത്തിയത്. തുടര്‍ന്ന് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഭാര്യ: നീന. മക്കള്‍: മനീഷ, സഞ്ജയ് (ദുബൈ), മോണ്ടി.


Keywords: Dubai, Kasaragod, Gulf, Kerala, News, Natives, Death, 2 Kasaragod natives died in Gulf


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?