ഇ-കൊമേഴ്‌സ്; കണ്‍ടെയിന്‍മന്റ് സോണുകളില്‍ ഒഴികെ മദ്യത്തിന് ഹോംഡെലിവറിയുമായി മുംബൈ; ഞായറാഴ്ച മുതല്‍ മദ്യം ആവശ്യക്കാരുടെ വീടുകളില്‍

മുംബൈ: (https://ift.tt/36qYdf3) കൊവിഡിന്റെ സാഹചര്യത്തില്‍ മദ്യത്തിന്റെ വില്‍പ്പന ഇ-കൊമേഴ്‌സിലൂടെയാക്കി മദ്യം വീടുകളില്‍ ഹോംഡെലിവറിയായി എത്തിക്കാന്‍ മുംബൈയില്‍ സംവിധാനമായി. എന്നാല്‍ കൊറോണ വ്യാപനം കൂടുതലുള്ള മേഖലകളെ ഇതില്‍ നിന്ന് ഒഴിവാക്കി. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

News, National, India, Mumbai, Business, Liquor, Home, Finance, Home delivery of Liquor in Mumbai from Sunday

പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ മുംബൈയില്‍ മദ്യം വില്‍ക്കാന്‍ അനുവാദമുള്ളൂവെന്ന് പുതിയ ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. ഈ മദ്യശാലകള്‍ക്ക്് കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ കഴിയില്ല. കണ്‍ടെയിന്‍മന്റ് സോണുകളില്‍ ഹോം ഡെലിവറി നിരോധിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഞായറാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടിനില്‍ക്കുന്നത് തടയുന്നതിനാണ് മദ്യം വീട്ടിലെത്തിച്ചുനല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് സംസ്ഥാന എൈക്‌സസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് വാങ്ങണം. പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് അടുത്തുള്ള മദ്യവില്‍പ്പന ശാലയില്‍നിന്ന് മദ്യം വീട്ടിലെത്തിച്ചു തരണമെന്ന് ആവശ്യപ്പെടാം. വെബ്‌സൈറ്റുവഴിയോ വാട്‌സാപ്പ് വഴിയോ ഫോണ്‍ചെയ്‌തോ ഓര്‍ഡര്‍ നല്‍കാം. മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതിന് കൂടുതല്‍പണം ഈടാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മദ്യം വീട്ടിലെത്തിച്ചു വില്‍ക്കുന്ന സംവിധാനം മെയ് 15ന് നിലവില്‍ വന്നിരുന്നു.

Keywords: News, National, India, Mumbai, Business, Liquor, Home, Finance, Home delivery of Liquor in Mumbai from Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?