വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയ്യേറ്റം ചെയ്ത സംഭവം; നാലുപേര്‍ അറസ്റ്റില്‍
കുന്നിക്കോട്: (www.kvartha.com 14.05.2020) വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ സൂര്യനാഥ്, തലവൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ഷൈജു, പ്രവര്‍ത്തകരായ തലവൂര്‍ പാണ്ടിത്തിട്ട സ്വദേശികളായ ടോംസി, പ്രൈസന്‍ എന്നിവരെയാണ് കുന്നിക്കോട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അഞ്ചാം പ്രതി കോണ്‍ഗ്രസ് തലവൂര്‍ കുരാ ബൂത്ത് പ്രസിഡന്റ് പാറവിളവീട്ടില്‍ ഷാജിയെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നത് 2018 സെപ്റ്റംബര്‍ പത്തിലെ ഭാരത് ബന്ദ് ദിനത്തിലായിരുന്നു. വനിത കമീഷനംഗം കൊല്ലം കരിക്കോട് അഫ്‌സല്‍ കോട്ടേജില്‍ ഷാഫിദ കമാലിനും ഡ്രൈവര്‍ കരിക്കോട് നിഥിന്‍ മന്ദിരത്തില്‍ നിഥിനുമാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര-പത്തനാപുരം മിനി ഹൈവേയില്‍ തലവൂര്‍ നടുത്തേരിയിലായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍ പത്തനാപുരത്തേക്ക് പോകുന്ന വഴിയാണ് ഹര്‍ത്താലനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് എന്നാണ് ഷാഹിദ കമാല്‍ പൊലീസിന് നല്‍കിയ പരാതി.
Keywords: Kerala, News, attack, Arrest, Crime, Woman, Police, Complaint, Case, Attack against woman commission member; 4 arrested
Powered by Info News For You

Comments
Post a Comment